മലപ്പുറം ജില്ലയിലെ വണ്ടൂര്‍ മണ്ഡലത്തിലെ ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂര്‍ , പോരൂര്‍ , മമ്പാട്, തിരുവാലി, വണ്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ ജനന-മരണ-വിവാഹ രജിസ്ട്രേഷന് കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയതോടെ വണ്ടൂര്‍ മണ്ഡലം സംപൂര്‍ണ്ണ ജനന-മരണ-വിവാഹ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ രാജ്യത്തെ രണ്ടാമത്തെ മണ്ഡലമെന്ന ബഹുമതി നേടി. 16.03.2013-നു വണ്ടൂര്‍ സിയന്ന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബഹു. കേരള ടൂറിസം/പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ.പി.അനില്‍കുമാര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനഎം.ടി. അധ്യഷത വഹിച്ചു.