ഏലംകുളം ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കുമാരി ടി.മിത്ര ഐ.എ.എസ് 28.02.2013-നു നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഏലംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ഐ.കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.രാജന് പദ്ധതി വിശദീകരിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സി.ആയിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗോവിന്ദ പ്രസാദ്, മെമ്പര്‍മാരായ രാജലക്ഷ്മി, അജയകുമാര്‍ , ഭാര്‍ഗവി, ജമ്ശീന ടീച്ചര്‍ തുടങ്ങയവര്‍ ആസംശകളര്‍പ്പിച്ചു.