തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഏറ്റവും പ്രധാനമായ ഘടകം ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ഇ ഗവേര്‍ണന്‍സ് പരിശീലനങ്ങളാണ്. തദ്ദേശസ്വയംഭരണവകുപ്പ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്, കില, പഞ്ചായത്ത് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത പ്രവര്‍ത്തനമായാണ് ഇപ്പോള്‍ പരിശീലനങ്ങള്‍ നടന്നുവരുന്നത്. നഗരസഭകളില്‍ നഗരകാര്യവകുപ്പും, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഗ്രാമവികസനവകുപ്പും പരിശീലനത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. പരിശീലന നടത്തിപ്പിന്റെ ഉത്തരവാദിത്തം കിലയാണ് നിര്‍വഹിക്കുന്നത്.