Jump to Navigation

Sanchaya

കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും, താനൂര്‍പഞ്ചായത്തിലും വസ്തുനികുതി ഇ- പേമെന്‍റ് സംവിധാനം

കണ്ണൂര്‍  നഗരസഭയിലും മലപ്പുറം ജില്ലയിലെ താനൂര്‍ ഗ്രാമ പഞ്ചായത്തിലും  വസ്തു നികുതി ഓണ്‍ലൈന്‍ വഴി അടക്കാവുന്ന സംവിധാനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇതോടു കൂടെ സംസ്ഥാന വ്യാപകമായി 19 തദ്ദേശ സ്ഥാപനങ്ങളിലേക്ക്  ഇ-പെയ്മെന്‍റ് സംവിധാനത്തിലൂടെ വസ്തുനികുതി ഒടുക്കുവാന്‍ കഴിയും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഈ നേട്ടം കൈവരിച്ചത്. ഇ-പേമെന്‍റ് സംവിധാനം നിലവില്‍ വന്ന തദ്ദേശ സ്ഥാപനങ്ങള്‍

'സഞ്ചയ' വഴി നൂറു ശതമാനം നികുതിപിരിവ് - മൊഗ്രാല്‍ - പുത്തൂര്‍ ഒന്നാമത്

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) തയ്യാറാക്കിയ 'സഞ്ചയ' സോഫ്റ്റ്വെയര്‍ വഴി വസ്തുനികുതിയും മറ്റ് ഫീസുകളും നൂറു ശതമാനം പിരിച്ചെടുത്ത സംസ്ഥാനത്തെ ആദ്യഗ്രാമപഞ്ചായത്തായി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി നൂറ് ശതമാനം നികുതികളും ഫീസുകളും പിരിച്ചെടുത്ത് വരുന്ന കാസറഗോഡ് താലൂക്കിലെ ഏക ഗ്രാമപഞ്ചായത്തുകൂടിയാണ് മൊഗ്രാല്‍ പുത്തൂര്‍. ലോകത്തിന്‍റെ ഏത് ഭാഗത്തു നിന്നും വസ്തുനികുതി ഓണ്‍ലൈന്‍ ആയി അടക്കുന്നതിനുള്ള സംവിധാനം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വസ്തുനികുതി ഓണ്‍ലൈന്‍ & 2012-13 പദ്ധതി നിര്‍വ്വഹണം - ഉദ്ഘാടനം - പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി

Building tax online Inauguration Peinthalmanna

പെരിന്തല്‍മണ്ണ നഗരസഭയില്‍ വസ്തു നികുതി ഓണ്‍ലൈന്‍ വഴി അടക്കാവുന്ന സംവിധാനം യാഥാര്‍ത്ഥ്യമാവുകയാണ്. വസ്തുനികുതി ഇ-പെയ്മെന്‍റ് സംവിധാനമുള്ള മലപ്പുറം ജില്ലയിലെ ആദ്യത്തേതും,സംസ്ഥാനത്തെ 7-ാമത്തെ നഗരസഭ എന്ന ബഹുമതിയും ഇതോടെ പെരിന്തല്‍മണ്ണ നഗരസഭ കരസ്ഥമാക്കി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ നേട്ടം കൈവരിച്ചത്. ഈ ആധുനിക സംവിധാനത്തിന്റെയും 2012-2013 വാര്‍ഷിക പദ്ധതിയുടെയും നിര്‍വ്വഹണ ഉദ്ഘാടനം ഒരുമിച്ച് 2013 ഫെബ്രുവരി 11ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ നഗരസഭ വൈസ്‌ ചെയര്‍മാന്‍ എം.മുഹമ്മദ്‌ സലിമിന്റെ അദ്ധ്യക്ഷതയില്‍ ടൌണ്‍ഹാളില്‍ വെച്ച് നടന്നു.

ആലുവ മുനിസിപ്പാലിറ്റിയില്‍ ഇ-പെയ്മെന്റ് സംവിധാനം നിലവില്‍ വന്നു

കെട്ടിട നികുതി ഇ-പെയ്മെന്റ് മുഖേന അടക്കുന്നതിന്റെ ജില്ലാ തലത്തിലുള്ള ഉദ്ഘാടനം ആലുവ മുനിസിപ്പാലിറ്റിയില്‍ ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിച്ചു. എറണാകുളം ജില്ലയില്‍ ആലുവ മുനിസിപ്പാലിറ്റിയില്‍ ആണ് നികുതി ഇ-പെയ്മെന്റ് സംവിധാനം ആദ്യമായി നടപ്പാക്കിയത്. ആദ്യ ഘട്ടത്തില്‍ കെട്ടിട നികുതിയാണ് ഇ-പെയ്മെന്റ് ആയി അടക്കാന്‍ കഴിയുക. തൊഴില്‍ നികുതി, കെട്ടിട വാടക എന്നിവ ഇ-പെയ്മെന്റ് വഴി അടയ്ക്കുന്നതിനുള്ള സംവിധാനം താമസിയാതെ നിലവില്‍ വരും. 

റവന്യൂ സിസ്റ്റം - സഞ്ചയ

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ചിട്ടുള്ള വെബ് അധിഷ്ഠിത സഞ്ചയ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിലൂടെ (www.tax.lsgkerala.gov.in), കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലും, കാസര്‍കോഡ്, കാഞ്ഞങ്ങാട്, ഒറ്റപ്പാലം, മട്ടന്നൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലും, മഞ്ചേശ്വരം, തുമ്പമണ്‍, കുമ്പള എന്നീ ഗ്രാമപഞ്ചായത്തുകളിലും കെട്ടിട നികുതി ഓണ്‍ലൈനായി  ഒടുക്കുന്നതിനുള്ള ഇ-പേയ്മെന്‍റ് സൗകര്യം ലഭ്യമാണ്.  മുന്‍കാല വിവരങ്ങളുടെ ഡേറ്റാബേസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റ് തദ്ദേശഭരണസ്ഥാപനങ്ങളിലും ഈ സൗകര്യം വ്യാപിപ്പിക്

കട്ടപ്പന ഗ്രാമപഞ്ചായത്തില്‍ ഇ-ഗവേര്‍ണന്‍സ് സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി ജില്ലയിലെ ആദ്യ ഇ-പേയ്മെന്റ് പഞ്ചായത്തിന്റെ ഉദ്ഘാടനം, ഇ-ഗവേര്‍ണന്‍സ് സേവനങ്ങളുടെ ഉദ്ഘാടനം, സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷന്‍ പ്രഖ്യാപനം എന്നിവ കട്ടപ്പന പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് പഞ്ചായത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ ഇ-പേയ്മെന്‍റ് രസീത് പ്രിന്‍റ് എടുത്ത് നിര്‍വഹിച്ചു.

ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ - ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

അക്ഷയ സെന്‍ററുകള്‍ വഴിയുള്ള ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റവല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍  ഐ.കെ.എം -ന്‍റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചു. സില്‍വര്‍, ഗോള്‍ഡ് കാറ്റഗറികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യാപാരികള്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ പേയ്മെന്‍റ് ഗേറ്റ്വേ സാങ്കേതികതയാണ് ഇതിനു പ്രയോജനപ്പെടുത്തുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നെറ്റ് ബാങ്കിംഗ്/ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് വഴി പേയ്മെന്‍റ് ഗേറ്റ്വേ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഓട്ടോമാറ്റിക് സ്കൂള്‍ ഹാജര്‍ സംവിധാനം

തദ്ദേശഭരണസ്ഥാപനങ്ങളുടെ അധീനതയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില മാതാപിതാക്കള്‍ക്ക് എസ്.എം.എസിലൂടെയോ, ഇ-മെയിലിലൂടെയോ, വെബ്ബ്സൈറ്റിലൂടെ സെര്‍ച്ച് ചെയ്തോ ലഭ്യമാക്കാവുന്ന രീതിയിലുള്ള ڇഓട്ടോമാറ്റിക് സ്കൂള്‍ ഹാജര്‍ സംവിധാനംڈ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐ.കെ.എം) വികസിപ്പിച്ചു. പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ഘാടനം 2012 ആഗസ്റ്റ് 9-ന് ഐ.കെ.എം എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറക്ടര്‍ ഡോ. എം.ഷംസുദ്ദീന്‍ തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സകൂളില്‍ വെച്ച് നിര്‍വ്വഹിച്ചു.

കാസര്‍കോട് നഗരസഭയില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇന്‍റര്‍നെറ്റിലൂടെ

കാസര്‍കോട് നഗരസഭയിലെ നഗരസഭ കമ്പ്യൂട്ടര്‍വല്‍കരണത്തിന്‍റെ ഭാഗമായി വസ്തു നികുതി അടച്ചവര്‍ക്ക് അവരുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇന്‍റര്‍നെറ്റ് വഴി ഓണ്‍ലൈനായി 24 മണിക്കൂറും ഒഴിവു ദിവസങ്ങളിലും ലഭ്യമാക്കുന്നു. കാസര്‍കോട് നഗരസഭ വെബ് സൈറ്റായ ംംം.സമമെൃമഴീറാൗിശരശുമഹശ്യേ.ശി നിന്നോ, ംംം.മേഃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴിയോ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് എടുക്കാവുന്നതാണ്. ഈ സര്‍ട്ടിഫിക്കറ്റ് റേഷന്‍കാര്‍ഡ്, ബാങ്ക്, ബി.പി.എല്‍, കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ, ഗ്യാസ് കണക്ഷന്‍, സകൂള്‍, വില്ലേജ് ഓഫീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

വസ്തു നികുതി പോസ്റ്റ് ഓഫീസുകള്‍ വഴി

കേരളത്തിലെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച 1300 പോസ്റ്റ് ഓഫീസുകള്‍ വഴി വസ്തു നികുതി ഒടുക്കുന്നതിനുള്ള സംവിധാനത്തിന്‍റെ ഉദ്ഘാടനം 2012 ഏപ്രില്‍ 24 ന് പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി നിര്‍വഹിച്ചു

Pages

Subscribe to RSS - Sanchaya


Main menu 2