സമ്പൂര്‍ണ്ണ സിവില്‍രജിസ്ട്രേഷന്‍ ഡിജിറ്റൈസേഷന് പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യ മുനിസ്സിപ്പാലിറ്റി എന്ന ബഹുമതി തിരൂരിന്
സമ്പൂര്‍ണ്ണ സിവില്‍ രജിസ്ട്രസ്റ്റേഷന് ഡിജിറ്റൈസേഷന് പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റി എന്ന ബഹുമതി തിരൂര്‍ മുനിസിപ്പാലിറ്റിക്ക് ലഭിച്ചു. ഔപചാരികമായ ഉത്ഘാടനം 31 ഡിസംബര്‍ 2013 ചെവ്വാഴ്ച നടന്ന ചടങ്ങില്‍ ശ്രീ.മമ്മുട്ടി എം.എല്‍ എ നിര്‍വഹിച്ചു. 1971 മുതല്‍ 2005 വരെ ജനനം (170000 രാജിസ്ട്രേഷന്‍) മരണം (16000 രാജിസ്ട്രേഷന്‍),1981 മുതല്‍ 2008 വരെ മാരേജ് (400 രാജിസ്ട്രേഷന്‍), 2008 മുതല്‍ 2010 വരെ കോമണ്‍ മാരേജ് (500 രാജിസ്ട്രേഷന്‍) എന്നീ വിവരങ്ങള്‍ വെബ്സൈറ്റിലൂടെ ലഭ്യമാണ്. മുനിസ്സിപ്പാലിറ്റിയില്‍ 7 ഹോസ്പിറ്റല്‍ കിയോസ്കുകള്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള ഇ-ഫയലിംഗ് സംവിധാനം എം-ഗവേണന്‍സ് സംവിധാനം എന്നിവയും നിലവിലുണ്ട്.
- 1672 reads