മലപ്പുറം ജില്ലയിലെ വണ്ടൂര്‍ മണ്ഡലം സംപൂര്‍ണ്ണ ജനന-മരണ-വിവാഹ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ രാജ്യത്തെ രണ്ടാമത്തെ മണ്ഡലമെന്ന ബഹുമതി നേടി

മലപ്പുറം ജില്ലയിലെ വണ്ടൂര്‍ മണ്ഡലത്തിലെ ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂര്‍ , പോരൂര്‍ , മമ്പാട്, തിരുവാലി, വണ്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ ജനന-മരണ-വിവാഹ രജിസ്ട്രേഷന് കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയതോടെ വണ്ടൂര്‍ മണ്ഡലം സംപൂര്‍ണ്ണ ജനന-മരണ-വിവാഹ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ രാജ്യത്തെ രണ്ടാമത്തെ മണ്ഡലമെന്ന ബഹുമതി നേടി. 16.03.2013-നു വണ്ടൂര്‍ സിയന്ന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബഹു. കേരള ടൂറിസം/പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ.പി.അനില്‍കുമാര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനഎം.ടി. അധ്യഷത വഹിച്ചു. ഡിഡിപി, സി.എന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഐ.കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.രാജന് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു വികസനകാര്യ സമിതി ചെയര്മാന് ശ്രീ.വി.സുധാകരന് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത.പി, എഡിപി ജോസ് മാത്യു, സീനിയര്‍ സൂപ്രണ്ട് ചന്ദ്രന് , തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയദേവ്, മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബൂബക്കര്‍ , കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലിപറ്റ ജമീല തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെജല്‍ എടപ്പറ്റ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു.
- 1572 reads